മുഹര്‍റം
(ഡിസംബര്‍ 4 2011)
നാളെ മുഹര്‍റം ഒമ്പതാണ്. ഇസ്‌്‌ലാമിക ചരിത്രത്തില്‍ ഒട്ടേറെ വിശേഷ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാസമാണ് മുഹര്‍റം. പ്രവാചകന്മാരിലെ തന്നെ പ്രമുഖരുടെ ജീവിതത്തില്‍ ചില നിര്‍ണായക ദിവസങ്ങള്‍ മുഹര്‍റം മാസത്തിലായിരുന്നെന്നു കാണാം. മുഹര്‍റം ഒമ്പതിനും പത്തിനും വ്രതമനുഷ്‌ഠിക്കല്‍ മുസ്‌്‌്‌ലിംകള്‍ പവിത്രമായി കണക്കാക്കുന്നു. മുഹര്‍റം പത്തിന് വ്രതമനുഷ്‌ഠിക്കുകയും അടുത്ത കൊല്ലം ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒമ്പതിനും ഞാന്‍ വ്രതമെടുക്കുമെന്നു പറയുകയും ചെയ്‌ത മുഹമ്മദ് നബി (സ്വ) തന്നെയാണ് അതിനുള്ള തെളിവ്.
മുഹര്‍റം ചരിത്രത്തില്‍...
- അര്‍ശ്, ഭൂമി, ഖലം, ലൗഹ് എന്നിവ സൃഷ്ടിക്കപ്പെട്ടു
- ആദം നബി(അ) സൃഷ്ടിക്കപ്പെട്ടു.
- വിലക്കപ്പെട്ട കനി ഭക്ഷിച്ചതിനുള്ള അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചു.
- ഭൂമിയില്‍ ആദ്യമായി മഴ വര്‍ഷിച്ചു
- മഹാപ്രളയത്തിനു ശേഷം പ്രവാചകന്‍ നൂഹ് (അ) ന്റെ കപ്പല്‍ ജൂദിയ് പര്‍വതത്തില്‍ എത്തിച്ചേര്‍ന്നു
- മത്സ്യത്തിന്റെ വയറ്റില്‍ നിന്നും പ്രവാചകന്‍ യൂനുസ് (അ) മോചിതനായി
- പ്രവാചകന്‍ സുലൈമാന്‍ (അ)ന് ആഗോള ചക്രവര്‍ത്തി പദം ലഭിച്ചു
- ദാവൂദ് (അ)ന് പ്രവാചകത്വം ലഭിച്ചു
- പ്രവാചകന്‍മാരായ ഇബ്‌്‌റാഹീം (അ), മൂസാ (അ), ഈസാ (അ) എന്നിവര്‍ ജനിച്ചു
- നംറൂദ് രാജാവിന്റെ അഗ്നികുണ്ഡത്തില്‍ നിന്നും പ്രവാചകന്‍ ഇബ്‌്‌റാഹീം (അ) മോചിതനായി
- ഫറോവയുടെ ആഭിചാരക്കാര്‍ പ്രവാചകന്‍ മൂസാ (അ)നു മുന്നില്‍ മുട്ടുമടക്കി. ഇസ്‌്‌ലാം സ്വീകരിച്ചു
- ഫറോവയും സില്‍ബന്ധികളും ചെങ്കടലില്‍ മുങ്ങി നശിച്ചു, പ്രവാചകന്‍ മൂസാ (അ)ഉം അനുചരന്മാരും മറുകരപറ്റി
- പ്രവാചകന്‍ മൂസാ (അ)ന് തൗറാത്ത് അവതീര്‍ണമായി
- പ്രവാചകന്‍ യഅ്‌ഖൂബ് (അ)ന് കാഴ്‌ച ശക്തി തിരിച്ചുകിട്ടി
- നീണ്ട വേര്‍പ്പാടിനു ശേഷം പ്രവാചകന്‍ യഅ്‌ഖൂബ് (അ)ഉം മകന്‍ പ്രവാചകന്‍ യൂസുഫ് (അ)ഉം കണ്ടുമുട്ടി
- പ്രവാചകന്‍ അയ്യൂബ് (അ) പരീക്ഷണ മുക്തനായി
- സന്താനത്തിനു വേണ്ടിയുള്ള പ്രവാചകന്‍ സകരിയ്യാ (അ)ന്റെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ടു
- പ്രവാചകന്‍ ഈസാ (അ) വിണ്ണിലേക്കുയര്‍ത്തപ്പെട്ടു
- കഅ്‌ബ തകര്‍ക്കാനെത്തിയ അബ്‌റഹത് രാജാവും സൈന്യവും അബാബീല്‍ പക്ഷികളുടെ ആക്രമണത്തിനിരയായി നശിച്ചു
- പ്രവാചകന്‍ മുഹമ്മദ് (സ്വ) ഖദീജ ബീവിയെ വിവാഹം ചെയ്‌തു
- ബൈത്തുല്‍ മുഖദ്ദസ് ഖിബ്‌്‌ലയായി പ്രവാചകന്‍ മുഹമ്മദ് (സ്വ) അംഗീകരിച്ചു
- ഖൈബര്‍ യുദ്ധം അരങ്ങേറി
- രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്താബ് (റ) വഫാത്തായി
- ഇമാം ഹുസൈനുബ്‌നു അലി (റ) രക്തസാക്ഷിയായ ഖര്‍ബല യുദ്ധം അരങ്ങേറി
No comments:
Post a Comment