വേദന
(24-05-2007)
പിറവിക്കു പിന്നില്‍ എന്താണ്..?
സ്വപ്‌നവും, യത്‌നവും...
നോവുമില്ലേ...?
സുഖപ്രസവവും നൊന്തല്ലേ...
കഴിഞ്ഞ കുറേനാള്‍
എന്റെ ഹൃക്ക് ഗര്‍ഭിണിയായിരുന്നു
ഒരുപാട് നൊന്ത് നൊന്ത്
ഇന്ന് ഇവിടെ ഈ പുസ്‌തകത്താളില്‍
അവള്‍ ഭാരമിറക്കുകയാണ്
ചുട്ടുപൊള്ളുന്ന മാളത്തിലെ നാഗം,
തിളച്ചു മറിയുന്ന മണ്‍കലത്തിലെ നുരയും.. പോലെ
പൊള്ളുന്ന അകതാരില്‍ നിന്ന്
പതഞ്ഞ് പതഞ്ഞ് ഇതാ പുറത്തേക്ക്...
പ്രിയേ...
ഇന്ന് ഞാനൊരു കവിയാണ്
ഈ കവിത നമ്മുടേതാണ്...
No comments:
Post a Comment