മുനാഫിഖ്*
കണ്ടപാടെ
കരംഗ്രഹിച്ചു
അവന്റെ
മൂക്കില്‍ ജലദോഷവും
എന്റെ കൈയില്‍
വിക്‌സുമുണ്ടായിരുന്നു
പൊട്ടിക്കരഞ്ഞപ്പോള്‍
ഓടിവന്നു
കണ്ണുനീര്‍
തുടച്ചെടുത്തു
എക്‌സ്‌പെരിമെന്റ് നടത്താന്‍
കണ്ണുനീര്‍ വേണമായിരുന്നു
പൊടി
മണ്ണില്‍ വീഴും നേരം
താങ്ങിപ്പിടിച്ചു
എന്റെ ദേഹത്ത്
അവന്റെ
വസ്ത്രമായിരുന്നു
മന്ത്രി വന്നപ്പോള്‍
കാലുകള്‍ കഴുകിക്കൊടുത്തു
കയറാനുള്ള
പടികള്‍
വെടിപ്പാക്കി വെച്ചതായിരുന്നു
യന്ത്രപ്പടികള്‍ക്ക്
വേഗത പോരെന്നു
പറഞ്ഞു
അവരുടെ മുതുകത്ത് അവന്റെ
കാല്‍പാടുണ്ടായിരുന്നു
ഇരുട്ടു
കനക്കുമ്പോള്‍
മുട്ടുകുത്തിയിരിക്കും
കറുത്ത താളുകളില്‍
കാണാ
തിരക്കഥ
നടനങ്ങളെല്ലാം പകലായിരുന്നു
അവന്റെ പല്ല് വീണു
കിട്ടിയപ്പോള്‍
സൂക്ഷിച്ചു നോക്കി
സ്വര്‍ണമല്ല
പരിപ്പ്
പറ്റിയതാണ്
*കപടന്‍
No comments:
Post a Comment