തോരാമഴ
(നവംബര്‍ - 2011)
ആദ്യ തുള്ളികള്‍ പൊടിമണ്ണില്‍ കുതിരുമ്പോള്‍...
ഭൂമിയുടെ
നെടുവീര്‍പ്പുയരും
കരിയിലകള്‍ക്കൊപ്പം കലപിലകൂട്ടി
മുറ്റത്ത് വരച്ചാല്‍
തീര്‍ത്ത്
മഴ തൊടിയിലേക്കിറങ്ങുമ്പോള്‍
എഴുന്നേറ്റു നില്‍ക്കുന്ന
രോമങ്ങളിലൂടെ
എന്റെ നെടുവീര്‍പ്പുയരും...
ഓരോ മഴയും പെയ്തു
തിമിര്‍ക്കുമ്പോള്‍
കാറ്റെന്റെ കൈ പിടിച്ച് ഓര്‍മകള്‍
തളംകെട്ടിയ
കാലങ്ങളിലൂടെ ഈളിയിട്ടു പായും
തിരിച്ചണയുമ്പോള്‍ മഴ പെയ്ത്
തോര്‍ന്നു കാണും
മനസിലപ്പോഴും പെയ്തു കൊണ്ടിരിക്കും
ആരും കാണാതെ... തോരാമഴ
No comments:
Post a Comment